Skip to content

ചങ്ങാത്തം ഗ്രൗണ്ടിന് വെളിയിലാണ് കാണിക്കേണ്ടത് !! ഇന്ത്യ – പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീർ

ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾ എന്നെന്നും ആരാധകർക്ക് ആവേശമാണ്. മുൻപെല്ലാം ക്രിക്കറ്റ് പോരിനൊപ്പം വാക്കുകൾ കൊണ്ടും ഇരു ടീമിലെയും താരങ്ങൾ ഏറ്റുമുട്ടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് കാലയളവിൽ കളിക്കനകത്ത് ഇരു ടീമിലെയും താരങ്ങൾ സൗഹൃദം പങ്കിടുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ കളിക്കാർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഗംഭീർ.

രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ സൗഹൃദം ബൗണ്ടറി ലൈനിന് വെളിയിൽ മാത്രം സൂക്ഷിക്കണമെന്നും ചങ്ങാത്തം മത്സരത്തിന് പുറത്തുമാത്രം മതിയെന്നും കോടികണക്കിന് ആരാധകരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന ഓർമ്മ ഏവർക്കും വേണമെന്നും ഗംഭീർ തുറന്നുപറഞ്ഞു.

” രാജ്യത്തിനായി കളിക്കുമ്പോൾ സൗഹൃദം ബൗണ്ടറിയ്ക്ക് പുറത്ത് ഉപേക്ഷിക്കണം. എപ്പോഴും മത്സരത്തിലായിരിക്കണം. സൗഹൃദം നിങ്ങൾക്ക് കളിക്കളത്തിന് പുറത്ത് തുടരാം. എല്ലാ കളിക്കാരുടെയും കണ്ണുകളിൽ അഗ്രഷൻ ഉണ്ടായിരിക്കണം. മത്സരം നടക്കുന്ന ആറോ ഏഴോ മണിക്കൂറിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം പെരുമാറാം. ”

” ആ മണിക്കൂറുകൾ പ്രധാനമാണ്, നിങ്ങൾ നിങ്ങളെ മാത്രമല്ല ഒരു ബില്യണിലധികം ജനങ്ങളുള്ള രാജ്യത്തെയാണ് പ്രതിനിധീമരിക്കുന്നത്. ഇപ്പോൾ മത്സരത്തിനിടയിലും ഇരുടീമിലെ താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിടുന്നത് കാണാം. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇതൊന്നും കാണാൻ സാധിക്കുമായിരുന്നില്ല. നമ്മൾ കളിക്കുന്നത് സൗഹൃദ മത്സരമല്ല കളിക്കുന്നത്. ” ഗൗതം ഗംഭീർ പറഞ്ഞു.

ഇന്ത്യ പാക് മത്സരങ്ങളിൽ പലപ്പോഴും പാക് താരങ്ങളുമായി ഗൗതം ഗംഭീർ കൊമ്പുകോർത്തിട്ടുണ്ട്. നിലവിൽ താരങ്ങൾ അഗ്രഷൻ കാണിക്കുന്നത് തന്നെ വിരളമാണ്.