Skip to content

ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

മികച്ച പ്രകടനമായിരുന്നു പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 82 റൺസ് നേടിയ താരത്തിൻ്റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരം മഴമൂലം ഉപേക്ഷിച്ചുവെങ്കിൽ കൂടിയും താരത്തിൻ്റെ ഈ പ്രകടനം ഇന്ത്യൻ ടീമിന് നല്ല സൂചനയാണ് നൽകുന്നത്.

മത്സരത്തിൽ അഞ്ചാമനായി എത്തിയാണ് ഈ മികച്ച പ്രകടനം ഇഷാൻ കിഷൻ പുറത്തെടുത്തത്. താനൊരു ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ മാത്രമല്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. ഒരു ഇടം കയ്യൻ ബാറ്റ്സ്മാൻ്റെ പ്രാധാന്യം വിളിച്ചോതുന്നതും കൂടെയായിരുന്നു മത്സരത്തിലെ താരത്തിൻ്റെ ഈ പ്രകടനം.

ഇഷാൻ കിഷൻ്റെ ഈ പ്രകടനം സഞ്ജുവിൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കെ എൽ രാഹുൽ തിരിച്ചെത്തില്ലെങ്കിൽ ഒരു മധ്യനിര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുമായിരുന്നുവെന്ന പ്രതീക്ഷ ആരാധകരിൽ ഉണ്ടായിരുന്നു. ഒരുപക്ഷേ നേരിട്ട് പ്ലേയിങ് ഇലവനിൽ താരത്തിന് അവസരവും ലഭിച്ചേനെ. എന്നാൽ മധ്യനിരയിലെ ഇഷാൻ കിഷൻ്റെ പ്രകടനം ആ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ്.

മറുഭാഗത്ത് കെ എൽ രാഹുലിൻ്റെ കാരുവും വ്യത്യസ്തമല്ല. ഫിറ്റ്നസ് തെളിയിച്ച് നേരിട്ട് ഇനി പ്ലേയിങ് ഇലവനിൽ ഇടം നേടുകയെന്നത് സീനിയർ താരത്തിനും എളുപ്പമാവില്ല.