Skip to content

ഇത് ചരിത്രം !! ന്യൂസിലൻഡിനെ തോൽപ്പിച്ച് യു എ ഇ ! ക്രിക്കറ്റ് ലോകം ഞെട്ടലിൽ

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് ചരിത്രവിജയം കുറിച്ച് യു എ ഇ. ദുബായിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു യു എ ഇയുടെ വിജയം.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ യു എ ഇ മറികടന്നു. 29 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ മൊഹമ്മദ് വസീം, 29 പന്തിൽ 48 റൺസ് നേടിയ ആസിഫ് ഖാൻ എന്നിവരാണ് യു എ ഇയ്ക്കായി തിളങ്ങിയത്.

ഇതിന് മുൻപ് അയർലൻഡ്, സിംബാബ്‌വെ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ടീമുകളെ തോൽപിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നിക

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾക്ക് നിശ്ചിത 20 ഓവറിൽ 142 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ഒരു ഘട്ടത്തിൽ 65 റൺസിന് അഞ്ച് വിക്കറ്റ് ന്യൂസിലൻഡിന് നഷ്ടപെട്ടിരുന്നു. 46 പന്തിൽ 3 സിക്സും 3 ഫോറും ഉൾപ്പടെ 63 റൺസ് നേടിയ മാർക്ക് ചാപ്മാൻ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്.

നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അയാൻ ഖാനാണ് ന്യൂസിലൻഡ് ബാറ്റിങ് നിരയെ തകർത്തത്. മൊഹമ്മദ് ജാവദുള്ള രണ്ട് വിക്കറ്റ് നേടി.

വിജയത്തോടെ യു എ ഇ പരമ്പരയിൽ ന്യൂസിലൻഡിനൊപ്പമെത്തി. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.