Skip to content

പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ പര്യടനത്തിന്റെ തയാറെടുപ്പിൽ മാത്യൂസ്

പരിക്കിൽ നിന്നും മുക്തനായി ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ Angelo Mathews . ഫിറ്റ്നസ് ടെസ്റ്റിൽ പാസ്സായതോടെ ശ്രീലങ്കൻ ടീമിലേക്ക് തിരിച്ചു വരമെന്ന പ്രതീക്ഷയിലാണ് മാത്യൂസ് .

നവംബർ 8 ന് ശ്രീലങ്കൻ ടീം ഇന്ത്യയിലേക്ക് തിരിക്കും 3 ടെസ്റ്റും 3 ഏകദിനവും 3 T20 യും അടങ്ങുന്നതാണ് പരമ്പര . കഴിഞ്ഞ മത്സരങ്ങളെ പറ്റി ഓർക്കേണ്ട എന്ന ഉപദേശമാണ് മാത്യൂസ് ടീം അംഗങ്ങൾക്ക് നൽകുന്നത് . ശ്രീലങ്കയിൽ വെച്ചു നടന്ന മൽസരങ്ങളിൽ 9 ലും ശ്രീലങ്കെ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു .

ഇന്ത്യയിൽ ഇതുവരെ ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ ശ്രീലങ്കയ്ക്കു കഴിഞ്ഞിട്ടില്ല നീണ്ട 8 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സത്തിനെത്തുന്നത്.