Skip to content

സഹീര്‍ ഖാന്‍: ക്രിക്കറ്റ്‌ തിരിച്ച് സ്നേഹിച്ച ബൗളര്‍

ഇഞ്ചുറി കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ഇന്ത്യയുടെ മികച്ച ബൗളര്‍ ആയി എന്നെന്നും അറിയപ്പെടും സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ പേസ്‌ ബൗളര്‍.

സച്ചിന്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇരുപത്തിനാല് കൊല്ലം തോളത്ത് കൊണ്ട് നടന്നത് പോലെ, ബൗളിങ്ങില്‍ അത് ചെയ്തത് സഹീര്‍ ഖാന്‍ ആണെന്ന് നിസ്സംശയം പറയാം. മൂന്ന് ലോകകപ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് സഹീര്‍ ഖാന്‍. ഇന്ത്യക്ക് വേണ്ടി കളിച്ച എല്ലാ ലോകകപ്പിലും ഏറ്റവും കൂടുതല്‍ വിക്കെറ്റ് എടുത്തത് സഹീര്‍ ഖാന്‍ ആയിരുന്നു.

സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ ബൗളര്‍ തന്‍റെ കഠിനാധ്വാനം കാരണം ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. മഹാരാഷ്ട്രയിലെ ശ്രിരാംപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് സഹീര്‍ ഖാന്‍ ജൈത്രയാത്ര തുടങ്ങുന്നത്. ഒരുപാട് വീഴ്ചകളും വളവുകളും തിരിവുകളും നേരിട്ടുകൊണ്ട് ആണ് ഇന്ത്യന്‍ ടീമിന്‍റെ മികച്ച ബൗളര്‍ എന്ന പദവിയിലേക്ക് എത്തിയത്. സഹീര്‍ ഖാനിനെ വിമര്‍ശിച്ചവരെ കൊണ്ട് പോലും കയ്യടിപ്പിച്ചവന്‍ ആണ് സഹീര്‍ ഖാന്‍ എന്ന പേസ്‌ ബൗളര്‍. ഹാംസ്ട്രിംഗ് ഇഞ്ചുറികള്‍ എന്നും സഹീര്‍ ഖാനിനെ വേട്ടയാടിയിരുന്നു

എങ്കിലും സഹീര്‍ ഖാന്‍ ഒരു പേടിസ്വപ്നം ആയിരുന്നു മികച്ച ബാറ്റ്സ്മാന്മാര്‍ക്കും. ഇഞ്ചുറി തന്നെ തളര്‍ത്തി എങ്കിലും സഹീര്‍ പോരാടാന്‍ തയ്യാറായിരുന്നു. അങ്ങനെ പോരാടിയും ശാട്യം പിടിച്ചും നേടിയെടുത്തത് ആണ് എല്ലാം.

ഒരു ക്രിക്കറ്റ്‌ ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ കാണുന്ന ആദ്യത്തെ ലോകകപ്പ് 1999 ലെ ലോകകപ്പ് ആയിരുന്നു. കളി കാണുമ്പോള്‍ തന്നെ ഇടംകൈയ്യന്‍ പേസ്‌ ബൗളര്‍മാരോട് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു. ആ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കെറ്റ് എടുത്തത് ന്യൂസീലാന്ദ് ബൗളര്‍ ആയിരുന്ന ജെഫ്ഫ് അലോട്ട് ആയിരുന്നു. നല്ല രസം ആണ് അലോട്ട് പന്ത് എറിയുന്നത് കാണാന്‍. ഇതുപോലെ ഒരു ബൗളര്‍ ഇന്ത്യക്ക് വന്നിരുന്നെങ്കില്‍ എന്നൊക്കെ ആലോചിച്ച് ഇരുന്നിട്ടുണ്ട്. എന്‍റെ ആ ആലോചന വീണ്ടും ഉയര്‍ന്ന് വരും വസിം അക്രം പാകിസ്ഥാനു വേണ്ടി പന്തെറിയാന്‍ വരുന്നത് കാണുമ്പോള്‍. എന്താണെന്ന് അറിയില്ല ഇടങ്കൈയ്യന്‍ ബൗളര്‍മാര്‍ പന്ത് എറിയുന്നത് കാണാന്‍ ഒരു പ്രത്യേക ചേലാണ്.

എന്‍റെ പ്രാര്‍ത്ഥന ജഗദീശ്വരന്‍ കേട്ടത് ശ്രീരാംപൂരിലെ ഒരു ചെറുപ്പക്കാരന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോ ആണ്. ആ ചെറുപ്പക്കാരന്റെ പേരായിരുന്നു സഹീര്‍ ഖാന്‍!

സഹീര്‍ ഖാനിന് മുതല്‍കൂട്ട് ആയി ഉള്ളത് അദ്ധേഹത്തിന്‍റെ പേസും ലയവും സ്വിങ്ങും നിറഞ്ഞ ബൗളിംഗ് ആണ്. സഹീര്‍ ഖാന്‍ അരങ്ങേറ്റം കുറിക്കുന്നത് 2000 ഇല്‍ നടന്ന ഐസീസീ നോക്ക്ഔട്ട്‌ ട്രോഫിയില്‍ വച്ചിട്ട് ആണ്. അധിക നാള്‍ എടുത്തില്ല സഹീറിന് എല്ലാവരെയും കൊണ്ട് കൈ അടിപ്പിക്കാന്‍. രണ്ടാമത്തെ ഏകദിനത്തില്‍തന്നെ ഓസ്ട്രെലിയന്‍ നായകന്‍ സ്റ്റീവ് വോയെ ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ട് സഹീര്‍ ഖാന്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സഹീര്‍ അന്താരഷ്ട്ര ടൂര്‍ണമെന്റ്റ്കളില്‍ ഇന്ത്യയുടെ പ്രതീക്ഷ ആയി മാറിയത്. മാച്ച് ഫിക്സിംഗ് ആരോപണങ്ങളെ തുടര്‍ന്ന് സൗരവ് ഗാംഗുലി നായകന്‍ ആയി ചുമതല ഏറ്റപ്പോള്‍ സഹീര്‍ ഖാന്‍ ഗാംഗുലിയുടെ ഒരു വിശ്വസ്തന്‍ ആയ പടയാളി ആയി മാറുകയായിരുന്നു. പിന്നീട് സഹീറിന് അഡികം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

2003 ലോകകപ്പ് സമയം ആയപ്പോഴേക്കും സഹീര്‍ ഇന്ത്യയുടെ ഒരു കുന്തമുന ആയി മാറികഴിഞ്ഞിരുന്നു. കൂടെ സഹായത്തിന് ആശിഷ് നെഹ്രയും ശ്രിനാതും അടങ്ങുന്ന പേസ്‌ അറ്റാക്ക്‌. സന്നാഹ മത്സരങ്ങള്‍ തോലവികളോടെ തുടങ്ങിയ ഇന്ത്യ കാണികള്‍ക്ക് അധികം പ്രതീക്ഷ ഒന്നും നല്‍കിയില്ല. പക്ഷെ ടൂര്‍ണമെന്റ്റ് തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ ഭാവവും രൂപവും മാറി. മുന്നോട്ട് എതിര്‍ക്കാന്‍ വന്ന ടീമുകളെ എതിര്‍ത്തും തോല്പിച്ചും വെട്ടിമാറ്റിയും ഇന്ത്യ ഫൈനല്‍ വരെ എത്തി. ഇതില്‍ സഹീര്‍ എല്ലാ കളിയിലും മികച്ച് നിന്നെങ്കിലും ന്യുസീലാന്ദ് ആയുള്ള പ്രകടനം ആണ് മികച്ച് നിന്നത്. സഹീര്‍ നാലു വിക്കെറ്റ് നേടി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇന്ത്യയ്ക്ക് ഫൈനലില്‍ പക്ഷെ പാളിപ്പോയി. ഓസ്ട്രേലിയ ഫൈനല്‍ ജയിക്കുകയും കപ്പ്‌ നേടുകയും ചെയ്തു. എന്നിരുന്നാലും സഹീര്‍ ഖാനിനെ അന്ന് ഭയങ്കര കൈയ്യടിയും പ്രോത്സാഹനവും ആണ് ലഭിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഹീര്‍ വരവറിയിച്ച ടൂര്‍ണമെന്റ്റ് കൂടി ആയാണ് ആ ലോകകപ്പ് ഇന്നും അറിയപ്പെടുന്നത്. ബാറ്റുകൊണ്ടുള്ള സച്ചിന്‍റെ കസര്‍ത്ത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ! സഹീര്‍ ആണ് 2003 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കെറ്റ് എടുത്തത്.

അതിന് ശേഷം സഹീറിനെ പരിക്കുകള്‍ വേട്ടയാടാന്‍ തുടങ്ങി. 2005 ഇല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സഹീര്‍ പുറത്തായി. അന്ന് എല്ലാവരും വിധി എഴുതി. സഹീര്‍ ഇനി ഒരിക്കലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല. പക്ഷെ സഹീര്‍ വന്ന പശ്ചാത്തലവും ആധേഹത്തിന്റെ തീക്ഷണതയും സഹീറിനെ തിരിച്ചു വരാന്‍ പ്രോത്