Skip to content

സഞ്ജുവിനെ ജിതേഷ് ശർമ്മ വീഴ്ത്തുമോ ! അയർലൻഡിനെതിരായ ഇന്ത്യൻ സാധ്യത ഇലവൻ

വെസ്റ്റിൻഡീസിനെതിരായ പരമ്പര തോൽവിയ്ക്ക് ശേഷം അയർലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. പരമ്പരയിലെ ആദ്യ മത്സരത്തിനായി എത്തുമ്പോൾ ചില നിർണായക തീരുമാനങ്ങൾ ഇന്ത്യയിൽ നിന്നും ഉണ്ടായേക്കാം.

സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മാത്രമല്ല 19 ടി20 ഇന്നിങ്സിൽ വെറും ഒരു ഫിഫ്റ്റി മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. സഞ്ജുവിനെ പിന്തള്ളി ജിതേഷ് ശർമ്മ ടീമിലെത്തുമോയെന്ന ആശങ്ക സഞ്ജു ആരാധകർക്കുണ്ട്. ഐ പി എല്ലിൽ അടക്കം ഗംഭീര പ്രകടനമാണ് ജിതേഷ് കാഴ്ച്ചവെച്ചിരുന്നത്.

ഫിനിഷർ എന്ന നിലയിലെ പരിചയവും ജിതേഷ് ശർമ്മയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്. ഒരുപക്ഷേ സഞ്ജുവിന് ടോപ്പ് ഓർഡറിൽ ഇന്ത്യ അവസരം നൽകുവാനും സാധ്യതയുണ്ട്.

ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച റിങ്കു സിങും മത്സരത്തോടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും. ഗയ്ക്ക്വാദും യശസ്വി ജയ്സ്വാളുമായിരിക്കുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ.

ഇന്ത്യൻ സാധ്യത ഇലവൻ :


റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ / ജിതേഷ് ശർമ്മ (WK),ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് / ഷഹബാസ് അഹമ്മദ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ജസ്പ്രീത് ബുംറ (c)