Skip to content

മുൻപിൽ റൊണാൾഡോയും മെസ്സിയും മാത്രം !! ജനപ്രീതിയിൽ അമ്പരിപ്പിച്ച് കിങ് കോഹ്ലി

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക താരങ്ങളിൽ മൂന്നാമനായി ഇന്ത്യയുടെ സ്വന്തം വിരാട് കോഹ്ലി. HOPPER HQ എന്ന കമ്പനി പുറത്തുവിട്ട കണക്കുകളിലാണ് കിങ് കോഹ്ലി മൂന്നാം സ്ഥാനത്ത് എത്തിയത്.

ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് മുൻപിലുള്ളത്. മറ്റൊരു ഫുട്ബോൾ താരം നെയ്മറാണ് ജനപ്രീതിയിൽ വിരാട് കോഹ്ലിയ്ക്ക് പിന്നിലുള്ളത്.

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മൂന്നാമത്തെ കായിക താരം കൂടിയാണ് വിരാട് കോഹ്ലി. 11.45 കോടിയാണ് ഓരോ പോസ്റ്റിനും കോഹ്ലിയുടെ വരുമാനം. ലയണൽ മെസ്സിയുടേത് 21.5 കോടിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത് 26.7 കോടി രൂപയുമാണ്. ഈ കണക്കിൽ ഏറ്റവും മുൻപിലുള്ള ഏഷ്യക്കാരനും കൂടിയാണ് വിരാട് കോഹ്ലി.

നിലവിൽ ഇൻസ്റ്റഗ്രാമിൽ 256 മില്യൺ ഫോളോവേഴ്സാണ് കോഹ്ലിയ്ക്കുള്ളത്.