Skip to content

അതെന്നെ ഞെട്ടിച്ചു ! പക്ഷേ … ഇന്ത്യൻ ടീമിൽ നിന്നും അവഗണിച്ചതിനെ കുറിച്ച് സീനിയർ ഓപ്പണർ

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തന്നെ ഒഴിവാക്കിയ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ. ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും വരവോടെയാണ് ധവാന് ടീമിലെ സ്ഥാനം നഷ്ടമായത്. ഏഷ്യൻ ഗെയിംസിൽ താരം ഉണ്ടായേക്കാമെന്ന പ്രതീക്ഷ ആരാധകരിൽ ഉണ്ടായിരുന്നു.

എന്നാൽ റിതുരാജ് ഗയ്ക്ക്വാദിനെ ക്യാപ്റ്റനാക്കികൊണ്ട് പൂർണമായും ഒരു യുവനിരയെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി തിരഞ്ഞെടുത്തത്.

ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ നിന്നും തന്നെ ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചുവെന്നും പക്ഷേ ടീം തിരഞ്ഞെടുത്തത് വ്യത്യസ്തമായ ചിന്താഗതിയോടെയാണെന്ന് തനിയ്ക്ക് മനസ്സിലായെന്നും അതിൽ ആരെയും കുറ്റപെടുത്താൻ താനില്ലയെന്നും റുതുരാജ് ഗയ്ക്ക്വാദ് ടീമിനെ നയിക്കുന്നതിൽ തനിയ്ക്ക് സന്തോഷമുണ്ടെന്നും ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് ഉറപ്പുണ്ടെന്നും ധവാൻ പറഞ്ഞു.

എന്നാൽ ഇതിനിടയിലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾ താരം കൈവിട്ടിട്ടില്ല. താൻ എപ്പോഴും സജ്ജനാണെന്നും തിരിച്ചുവരവിന് സാധ്യത കണ്ടുകൊണ്ട് തന്നെ മികച്ച പരിശീലനം താൻ നടത്തുന്നുണ്ടെന്നും ധവാൻ പറഞ്ഞു.