Skip to content

ബിസിസിഐയുടെ ലാഭം കണ്ട് ഫിഫ പോലും ഞെട്ടി !!

സാമ്പത്തിക നേട്ടത്തിൽ ലോകത്തെ പോലും അമ്പരിപ്പിച്ച് ബിസിസിഐ. രാജ്യസഭയിൽ കേന്ദ്ര സാമ്പത്തിക സഹമന്ത്രി സമർപ്പിച്ച കണക്കുകളിലാണ് ബിസിസിഐയുടെ സാമ്പത്തിക കണക്കുകൾ വ്യക്തമായത്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് വമ്പന്മാരായ ഫിഫയ്ക്കൊപ്പം നിൽക്കുന്ന ലാഭമാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബിസിസിഐ നേടിയെടുത്തത്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 3.3 ബില്യൺ യു എസ് ഡോളറാണ് ബിസിസിഐയ്ക്ക് വരുമാനമായി ലഭിച്ചത്. കണക്കുകൾ പ്രകാരം ഖത്തർ ലോകകപ്പ് അടക്കം കഴിഞ്ഞ നാല് വർഷം കൊണ്ട് ഫിഫ നേടിയത് 7.6 ബില്യൺ ഡോളറിൻ്റെ വരുമാനമാണ്. എന്നാൽ ട്വിസ്റ്റ് വരുന്നത് മറ്റൊരു കാര്യത്തിലാണ്.

നാല് വർഷം 6.3 ബില്യൺ ഡോളറിൻ്റെ ചിലവ് ഫിഫയ്ക്ക് ഉണ്ടായിട്ടുണ്ട്. 1.3 ബില്യൺ ഡോളറിൻ്റെ ലാഭമാണ് നാല് വർഷത്തെ കണക്കുകൾ പ്രകാരം ഫിഫയ്ക്ക് ലഭിച്ചത്. വരുമാനം ഫിഫയുടെ പകുതി മാത്രമാണെങ്കിലും താരതമ്യേന കുറഞ്ഞ ചിലവ് മാത്രമുള്ളതിനാൽ 1.5 ബില്യൺ ഡോളറിൻ്റെ ലാഭമാണ് ഇക്കാലയളവിൽ ബിസിസിഐ ഉണ്ടാക്കിയത്.

ഇക്കാലയളിൽ ആദായ നികുതിയായി 4000 ത്തിലധികം കോടി രൂപ ബിസിസിഐ നൽകിയിട്ടുണ്ട്. പുതിയ ഐ പി എൽ മീഡിയ റൈറ്റ്സ്, ഐസിസി മീഡിയ റൈറ്റ്സ്, ഡോമസ്റ്റിക് മീഡിയ എന്നിവയുടെ കണക്കുകൾ ഇനിയുള്ള അഞ്ച് വർഷത്തെക്കാണ് കൂടുതൽ വ്യക്തമാവുക. ഇതിലൂടെ ബിസിസിഐയുടെ ലാഭവും വരുമാനവും ഇനിയും ഉയരാനാണ് സാധ്യത.