Skip to content

ഓസ്ട്രേലിയയുടെ രഹസ്യ ആയുധം !! ഹൻഡ്രഡ് ലീഗിൽ ഞെട്ടിച്ച് സ്‌പെൻസർ

ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹൻഡ്രഡ് ലീഗിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൻ്റെ അരങ്ങേറ്റം. ഗംഭീര പ്രകടനമാണ് അരങ്ങേറ്റത്തിൽ തന്നെ താരം കാഴ്ച്ചവെച്ചത്. ഈ മാസം ആരംഭിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തോടെ ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിക്കാൻ പോകുന്ന താരം കൂടിയാണ് സ്പെൻസർ.

ഓവൽ ഇൻവിസിബിൾസും മാഞ്ചസ്റ്റർ ഒറിജിനൽസും തമ്മിൽ നടന്ന മത്സരത്തിൽ ഓവലിനായാണ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. 20 പന്തുകൾ എറിഞ്ഞ താരം ഒരു റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ അടക്കമുള്ളവരുള്ള ബാറ്റിങ് നിരയ്ക്കെതിരെയായിരുന്നു താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം. മത്സരത്തിൽ ഓവൽ 94 റൺസിന് വിജയിക്കുകയും ചെയ്തു.

ഓവൽ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മാഞ്ചസ്റ്റർ ഒറിജിനൽസിന് 89 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

വീഡിയോ: