Skip to content

അവൻ തിരിച്ചെത്തിയാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ല !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ തന്നെയായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു നാലമനായി എത്തി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും നാലാമനായി കെ എൽ രാഹുൽ കളിക്കുമെന്നുള്ള സൂചനയാണ് രോഹിത് ശർമ്മ നൽകിയിരിക്കുന്നത്.

ഏകദിനത്തിൽ നാലാമനെ കണ്ടെത്തുകയെന്നത് വെല്ലുവിളിയായിരുന്നുവെന്നും കെ എൽ രാഹുൽ പരിക്കിൽ നിന്നും മുക്തനാകുന്നതിനാൽ ഏഷ്യ കപ്പിലും ലോകകപ്പിലും ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ലയെന്നും വിക്കറ്റ് ജോലിയും കെ എൽ രാഹുൽ ഏറ്റെടുക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഏഷ്യ കപ്പിൽ തൻ്റെ ബാറ്റ്സ്മാന്മാരെ സമ്മർദ്ദ ഘട്ടത്തിൽ പരീക്ഷിക്കുമെന്നും അത് വരുന്ന ഏകദിന ലോകകപ്പിന് നിർണ്ണായകമാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

കെ എൽ രാഹുൽ തിരിച്ചത്തുകയാണെങ്കിൽ ടീമിൽ നിന്നും സഞ്ജു പുറത്തായേക്കും. ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഓപ്പണറായും ഇഷാൻ കിഷനെയായിരിക്കും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുക. മറിച്ച് കെ എൽ രാഹുലിന് തിരിച്ചെത്താനായില്ല എന്നുണ്ടെങ്കിൽ സഞ്ജുവിന് ടീമിൽ പ്രവേശിക്കാനാകും.