Skip to content

വിരമിച്ചാലെങ്കിലും വെറുതെ വിട്ടൂടെ !! ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് റോബിൻ ഉത്തപ്പ

ആക്ടീവ് കളിക്കാരെ കൂടാതെ വിരമിച്ച താരങ്ങളെയും മറ്റു ടി20 ലീഗുകളിൽ കളിക്കുന്നതിൽ നിയന്ത്രിക്കാനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

വിരമിച്ച താരങ്ങൾ മറ്റു ലീഗുകളിൽ കളിക്കുന്നതിന് ഒരു നിശ്ചിത സമയം വരെ വിലക്ക് ഏർപ്പെടുത്തുവാനാണ് ബിസിസിഐയുടെ നീക്കം. ഇതിനെതിരെയാണ് ഉത്തപ്പ പരസ്യമായി തൻ്റെ എതിർപ്പ് പ്രകടിപ്പിച്ചത്.

” ഇതിൽ എതിർപ്പ് തോന്നുന്നത് മനുഷ്യസഹജമാണ്. ഞങ്ങൾക്ക് ബിസിസിഐയുമായി സെൻട്രൽ കരാറില്ല. ഇന്ത്യയ്ക്ക് വേണ്ടി ഞങ്ങൾ ഇനി ക്രിക്കറ്റ് കളിക്കുന്നില്ല. അതുകൊണ്ട് ഇത് തീർച്ചയായും അസ്വസ്ഥരാക്കും !! ഇത് അനീതിയാണ്. ” റോബിൻ ഉത്തപ്പ പറഞ്ഞു.

വിരമിച്ചതിന് പുറകെ യു എ ഇയുടെ ടി20 ലീഗിലും ടി10 ലീഗിലും ഉത്തപ്പ കളിച്ചിരുന്നു. ഉത്തപ്പ മാത്രമല്ല മറ്റു താരങ്ങൾക്കും വിരമിച്ചതിന് പുറകെ വിദേശ ലീഗുകളിലെ ടീമുകൾ കരാർ നൽകാൻ തയ്യാറാണ്.

മറ്റു ലീഗുകളിൽ കളിക്കാൻ താരങ്ങൾ നേരത്തെ തന്നെ വിരമിക്കുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ബിസിസിഐയെ എത്തിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വലിയ എതിർപ്പും ഉണ്ടാകാനുള്ള സാധ്യതയും മുൻപിലുണ്ട്.