Skip to content

അമ്പമ്പോ എന്തൊരു വെടിക്കെട്ട് !! ടി10 ലീഗിൽ തകർത്താടി യൂസഫ് പത്താൻ

സിം ആഫ്രോ ടി10 ലീഗിൽ തകർപ്പൻ പ്രകടനവുമായി മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ. ജോഹന്നാസ്ബർഗ് ബുഫലോസും ഡർബൻ ഖലന്ദർസും തമ്മിൽ നടന്ന മത്സരത്തിലാണ് ജോഹന്നാസ്ബർഗിനായി യൂസഫ് പത്താൻ തകർത്താടിയത്.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിലായിരുന്നു യൂസഫ് പത്താൻ്റെ ഈ ഗംഭീര പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡർബൻ നിശ്ചിത 20 ഓവറിൽ 140 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബുഫലോസ് 26 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്ന യൂസഫ് പത്താൻ്റെ മികവിൽ 9.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

4 ഫോറും 9 സിക്സും യൂസഫ് പത്താൻ അടിച്ചുകൂട്ടി. 300 ന് മുകളിലാണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്. വിജയത്തോടെ ജോഹന്നാസ്ബർഗ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.