Skip to content

അതിരുവിട്ട രോഷപ്രകടനം !! ഇന്ത്യൻ ക്യാപ്റ്റനെ ചോദ്യം ചെയ്യുമെന്ന് ജയ് ഷാ

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വീണ്ടും തിരിച്ചടി. ഐസിസി നടപടിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റനെ ബിസിസിഐയും കയ്യൊഴിഞ്ഞു. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ അതിരുവിട്ട രോഷപ്രകടനത്തിൻ്റെ പേരിലാണ് ഐസിസി താരത്തിനെതിരെ നടപടി എടുത്തത്.

മത്സരത്തിൽ അമ്പയറുടെ തീരുമാനത്തിൽ പ്രകോപിതയായി ബാറ്റ് കൊണ്ട് സ്റ്റംമ്പിൽ അടിച്ച താരം അമ്പയർമാരെ പരസ്യമായി വിമർശിക്കുകയും ബംഗ്ലാദേശ് ടീമിനെ അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പുറകെ പിഴശിക്ഷയ്ക്കൊപ്പം രണ്ട് മത്സരത്തിലേക്ക് വിലക്കും ശിക്ഷയായി ഐസിസി വിധിച്ചു.

വിധിയ്ക്കെതിരെ അപ്പീൽ ചെയ്യുവാൻ അവസരമുണ്ടെങ്കിലും അപ്പീൽ ചെയ്യേണ്ടയെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. കൂടാതെ ഹർമൻപ്രീത് കൗറിനെ ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ വി വി എസ് ലക്ഷ്മൺ എന്നിവർ ചോദ്യം ചെയ്യുമെന്നു താരത്തിൽ നിന്നും വിശദീകരണം തേടുമെന്നും ജയ് ഷാ പറഞ്ഞു.