Skip to content

പരാഗ് ദി ഹീറോ !! തകർപ്പൻ സെഞ്ചുറിയുമായി ഞെട്ടിച്ച് യുവതാരം

മോശം പ്രകടനത്തിൻ്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടുന്ന യുവതാരമാണ് രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയാൻ പരാഗ്. ഐ പി എല്ലിനൊപ്പം ഈയിടെ നടന്ന എമർജിങ് ടീം ഏഷ്യ കപ്പിലും മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ഗംഭീര പ്രകടനം നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് പരാഗ്.

ദിയോധർ ട്രോഫിയിൽ നോർത്ത് സോണിനെതിരായ മത്സരത്തിൽ ഈസ്റ്റ് സോണിന് വേണ്ടിയായിരുന്നു പരാഗിൻ്റെ ഈ ഗംഭീര പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോണിന് 57 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപെട്ടിരുന്നു. അവിടെ നിന്നായിരുന്നു ഒറ്റയാൾ പോരാട്ടം പരാഗ് നടത്തിയത്.

84 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ പരാഗ് 102 പന്തിൽ 5 ഫോറും 11 സിക്സും ഉൾപ്പെടെ 131 റൺസ് അടിച്ചുകൂട്ടുകയും ടീമിനെ നിശ്ചിത 50 ഓവറിൽ 337 റൺസെന്ന മികച്ച സ്കോറിൽ എത്തിക്കുകയും ചെയ്തു.