Skip to content

അഫ്ഗാനെ സാഹായിച്ചതുപോലെ ഞങ്ങളെയും സഹായിക്കണം !! ബിസിസിഐയോട് അഭ്യർത്ഥനയുമായി ഇറാൻ കോച്ച്

ബിസിസിഐയോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഇറാൻ അണ്ടർ 19 കോച്ച് അസ്ഘർ അലി. ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാൻ ബിസിസിഐ സഹായിക്കണമെന്നും കൂടാതെ തങ്ങളുടെ താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനും ഇറാൻ കോച്ച് ബിസിസിഐയോട് അഭ്യർത്ഥിച്ചു.

പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോച്ചിൻ്റെ ഈ അഭ്യർത്ഥന. അഫ്ഗാനിസ്ഥാന് ബിസിസഐയിൽ നിന്നും ലഭിച്ച പിൻതുണ തങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാൻ കോച്ച്. 2017 ൽ നോയിഡയിലെ ക്രിക്കറ്റ് സ്റ്റേഡിയം അഫ്ഗാനിസ്ഥാന് ഹോം മത്സരങ്ങൾക്കായും പരിശീലനത്തിനായും ബിസിസിഐ വിട്ടുനൽകിയിരുന്നു. ബിസിസിഐയുടെ സഹായത്തോടെ മികച്ച വളർച്ചയാണ് അഫ്ഗാൻ ക്രിക്കറ്റ് കൈവരിച്ചത്.

ഇറാനിയൻ കളിക്കാർ എം എസ് ധോണിയ്‌ക്കും വിരാട് കോഹ്ലിയുടെയും ആരാധകരാണെന്നും ഇരുവരുടെയും വീഡിയോ കാണിച്ചുകൊടുത്ത് കൊണ്ട് തന്നെ എല്ലാവർക്കും പ്രചോദനം നൽകാറുണ്ടെന്നും ഇറാൻ കോച്ച് പറഞ്ഞു. പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി 10 ഹെക്ടർ സ്ഥലം ഇറാൻ ക്രിക്കറ്റ് കണ്ടെത്തിയെങ്കിലും അമേരിക്കൻ ഉപരോധം കാരണം ഫണ്ട് ലഭിക്കാത്തതിനാൽ നിർമാണം നീണ്ടുപോവുകയാണ്.