Skip to content

ആദ്യ ടി20 യിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയ്ക്ക് അനായസ വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ബംഗ്ളാദേശിനെ വെറും 114 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 115 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹർമൻപ്രീത് കൗർ 35 പന്തിൽ 6 ഫോറും രണ്ട് സിക്സും ഉൾപ്പടെ 54 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ സ്മൃതി മന്ദാന 34 പന്തിൽ 38 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 20 ഓവറിൽ 114 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം മിന്നു മണി, ഷഫാലി വർമ്മ, പൂജ വസ്ത്രകർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.