Skip to content

അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ വിക്കറ്റുമായി മിന്നു മണി : വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റുമായി മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ടി20 യിൽ മൂന്ന് ഓവറുകൾ താരം എറിഞ്ഞിരുന്നു.

മത്സരത്തിലെ അഞ്ചാം ഓവറിലായിരുന്നു ആദ്യ ഓവർ എറിയുവാൻ മലയാളി താരം എത്തിയത്. ആദ്യ മൂന്ന് പന്തിൽ 11 റൺസ് വഴങ്ങിയെങ്കിലും നാലാം പന്തിൽ വിക്കറ്റ് നേടികൊണ്ട് താരം ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. മത്സരത്തിൽ മൂന്നോവർ എറിഞ്ഞ താരം 21 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.