Skip to content

മലയാളികളുടെ അഭിമാനം ! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നു മണി

ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് മിന്നു മണി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബൗളിങ് തിരഞ്ഞെടുത്തു. മിന്നു മണിയ്ക്കൊപ്പം അനുഷ ബാറെഡ്ഢിയും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ ഇലവൻ : ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ(c), യാസ്തിക ഭാട്ടിയ(wk), ദീപ്തി ശർമ്മ, പൂജ വസ്ത്രകർ, അമൻജോത് കൗർ, ബറെഡ്ഡി അനുഷ, മിന്നു മണി

ബംഗ്ലാദേശ് ഇലവൻ : നിഗർ സുൽത്താന(w/c), സൽമ ഖാത്തൂൺ, ഷമീമ സുൽത്താന, നഹിദ അക്തർ, റിതു മോനി, ഷൊർണ അക്തർ, മറൂഫ അക്തർ, ശോഭന മോസ്തരി, ഷാതി റാണി, സുൽത്താന ഖാത്തൂൺ, റബേയ ഖാൻ