Skip to content

റിങ്കു സിങ് ഇന്ത്യൻ ടീമിലേക്ക് !! ആരാധകർക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇന്ത്യൻ താരം റിങ്കു സിങിന് അവസരം നൽകാതിരുന്നതിൽ വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുമുണ്ടായത്. ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷവും റിങ്കുവിനെ ഒഴിവാക്കിയത് വലിയ നിരാശയും ആരാധകരിലുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ബിസിസിഐ വൃത്തങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ റിങ്കു സിങ്, റിതുരാജ് ഗയ്ക്ക്വാദ് തുടങ്ങിയ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എല്ലാവർക്കും ഒരുമിച്ച് അവസരം നൽകേണ്ടതില്ലെന്ന് കരുതിയാണ് വിൻഡീസിനെതിരായ പരമ്പരയിൽ ഇരുവരെയും ഉൾപ്പെടുത്താതിരുന്നതെന്നും ഏഷ്യ കപ്പും ലോകകപ്പും നടക്കാനിരിക്കുന്നതിനാൽ എട്ടോളം താരങ്ങൾ ആ പരമ്പരയിൽ ഉണ്ടാകില്ലെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ലോകകപ്പിനും ഏഷ്യ കപ്പിനുമൊപ്പം ഏഷ്യൻ ഗെയിംസും വരാനിരിക്കെ കഴിവുള്ള ഒരുപാട് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചേക്കും. ശിഖാർ ധവാനായിരിക്കും ഏഷ്യൻ ഗെയിംസിൽ ടീമിനെ നയിക്കുക.