Skip to content

സെലക്ടർമാർക്കുള്ള മറുപടി !! തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വർ പുജാര

ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കപെട്ടതിന് പുറകെ ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. വെസ്റ്റ് സോണും സെൻട്രൽ സോണും തമ്മിലുളള മത്സരത്തിൽ വെസ്റ്റ് സോണിനായി രണ്ടാം ഇന്നിങ്സിലായിരുന്നു പുജാരയുടെ സെഞ്ചുറി.

235 പന്തിൽ 13 ബൗണ്ടറി ഉൾപ്പെടെ പുറത്താകാതെ 108 റൺസ് പുജാര നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുജാരയുടെ അറുപതാം ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറിയാണിത്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും മികവ് പുലർത്താൻ സാധിക്കാതെ വന്നതോടെയാണ് പുജാര ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത്. വിൻഡീസിനെതിരായ പരമ്പരയിൽ നിന്നും താരം ഒഴിവാക്കപെട്ടപ്പോൾ ജയ്സ്വാൾ ഗയ്ക്ക്വാദ് അടക്കമുള്ള യുവതാരങ്ങൾ ടീമിൽ സ്ഥാനം പിടിച്ചു.