Skip to content

പുജാരയ്ക്ക് പകരക്കാരൻ !! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയ്സ്വാൾ

ഐ പി എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യശസ്വി ജയ്സ്വാൾ. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം അരങ്ങേറ്റം കുറിക്കും.

പരമ്പരയ്ക്ക് മുൻപായി നടന്ന ദ്വിദിന പരിശീലന മത്സരത്തിൽ വിരാട് കോഹ്ലി അടക്കമുള്ളവർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടി മികച്ച പ്രകടനം ജയ്സ്വാൾ പുറത്തെടുത്തിരുന്നു. അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ മൂന്നാം നമ്പറിലായിരിക്കും താരം ബാറ്റ് ചെയ്യുക. ഗില്ലും രോഹിത് ശർമ്മയും തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. സീനിയർ താരം ചേതേശ്വർ പുജാരയെ ഒഴിവാക്കിയാണ് ജയ്സ്വാൾ, ഗയ്ക്ക്വാദ് അടക്കമുള്ള യുവതാരങ്ങളെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയത്.

ജൂലൈ 12 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ കളിക്കളത്തിൽ ഇറങ്ങുന്നത്.