Skip to content

ധോണിയല്ല ! ക്യാൻസറിനോട് പൊരുതി അവനാണ് ലോകകപ്പ് നേടിതന്നത് !! ഗൗതം ഗംഭീർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിന് പുറകെ മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ പ്രാധാന്യത്തെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. അതിനിടെ ഇത്തരം ചർച്ചകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ.

ഇന്ത്യയ്ക്ക് ഐസിസി ട്രോഫികൾ നേടാൻ സാധിക്കാത്തതിൻ്റെ പ്രധാന കാരണം ഇത്തരത്തിലുള്ള വ്യക്തിയാരാധനയാണെന്നും ഒരിക്കലും ഒരു വ്യക്തിക്ക് ടൂർണമെൻ്റുകൾ നേടിതരുവാൻ സാധിക്കില്ലെന്നും അങ്ങനെയാണെങ്കിൽ ഇന്ത്യ അഞ്ചോ പത്തോ തവണ ലോകകപ്പ് നേടിയേനെയെന്നും ഗംഭീർ പറഞ്ഞു.

2007 ടി20 ലോകകപ്പ് വിജയത്തിലും 2011 ഏകദിന ലോകകപ്പ് വിജയത്തിലും പ്രധാന പങ്ക് വഹിച്ചത് യുവരാജ് സിങായിരുന്നുവെന്നും 2011 ലോകകപ്പ് ക്യാൻസറിനോട് പോരാടുന്നതിനിടെയാണ് യുവി അത്രയും മികച്ച പ്രകടനം കാഴ്ച്ചവെച്ചതെന്നും പക്ഷേ ഇപ്പോൾ ലോകകപ്പിനെ കുറിച്ച് ചർച്ച വരുമ്പോൾ അവനെ കുറിച്ച് ആരും സംസാരിക്കുന്നില്ലയെന്നും പി ആർ ഏജൻസികൾ അതിൻ്റെ ക്രെഡിറ്റ് മറ്റൊരാൾക്ക് മാത്രമായി നൽകിയെന്നും ഗംഭീർ തുറന്നടിച്ചു.

2007 , 2011 ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ഇപ്പോൾ ആർക്കാണെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും ഒരു വ്യക്തി വിചാരിച്ചതുകൊണ്ട് ഒരിക്കലും ലോകകപ്പ് നേടുവാൻ സാധിക്കുകയില്ലെന്നും ആ ക്രെഡിറ്റ് മുഴുവൻ ടീമിനും അവകാശപെട്ടതാണെന്നും ഗംഭീർ പറഞ്ഞു.