Skip to content

അവരോട് വെറുപ്പുതോന്നുന്നു ! സെവാഗ് അടക്കമുള്ള താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗ്, സുനിൽ ഗാവസ്കർ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം. ഈ താരങ്ങളോട് വെറുപ്പും നിരാശയുമാണ് തനിക്ക് തോന്നുന്നതെന്നും ഗംഭീർ തുറന്നുപറഞ്ഞു.

പാൻ മസാല കമ്പനികളുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ഈ താരങ്ങൾക്കെതിരെ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് വെറുപ്പും നിരാശയും മാത്രമാണ് തോന്നുന്നതെന്നും ആ താരം പാൻ മസാല പരസ്യം ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലയെന്നും റോൾ മോഡലുടെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നാണ് എല്ലാവരോടും എനിക്ക് പറയാനുള്ളതെന്നും ഗംഭീർ തുറന്നടിച്ചു.

പണം മാത്രമല്ല പ്രധാനമെന്ന് മനസ്സിലാക്കണമെന്നും പണം സമ്പാദിക്കാൻ മറ്റനേകം മാർഗ്ഗങ്ങൾ ഉണ്ടെന്നും 30-40 കോടിയോളം രൂപ ഇത്തരം പരസ്യങ്ങൾ ചെയ്യുവാൻ സച്ചിൻ ടെണ്ടുൽക്കർക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കാൻ സച്ചിൻ ഒരിക്കലും തയ്യാറാകില്ലയെന്നും അത് അദ്ദേഹത്തിൻ്റെ അച്ഛന് കൊടുത്ത വാക്കാണെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.