Skip to content

ആ മത്സരത്തോടെ ഞാൻ വിരമിക്കും !! ആരാധകരെ ഞെട്ടിച്ച് ഡേവിഡ് വാർണറുടെ പ്രഖ്യാപനം

ആരാധകരെ ഞെട്ടിച്ചുകൊണ്ട് തൻ്റെ വിരമിക്കൽ മത്സരം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഇനിയും അധികനാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ തുടരുകയില്ലെന്ന് വാർണർ തുറന്നുപറഞ്ഞു.

ഈ വർഷത്തെ ഹോം സമ്മറോടെ താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് വെളിപ്പെടുത്തിയ വാർണർ അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിലായിരിക്കും ഓസ്ട്രേലിയക്ക് അവസാന മത്സരം താൻ കളിക്കുകയെന്നും തുറന്നുപറഞ്ഞു. 2024 ജനുവരിയിൽ പാകിസ്ഥാനെതിരായ ന്യൂയർ ടെസ്റ്റോടെയാണ് ഓസ്ട്രേലിയയുടെ ടെസ്റ്റ് സമ്മർ അവസാനിക്കുന്നത്. ഈ മത്സരത്തോടെയായിരിക്കും വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുക.

ടെസ്റ്റിൽ നിലവിൽ മോശം ഫോമിലാണ് വാർണറുള്ളത്. കഴിഞ്ഞ വർഷം ബോകിങ് ഡേ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടിയത് ഒഴിച്ചാൽ പിന്നീട് മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടില്ല. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ വാർണർക്ക് പകരം ഓപ്പണറായി എത്തിയ ട്രാവിസ് ഹെഡ് ഭേദപ്പെട്ട പ്രകടനം ടീമിനായി കാഴ്ച്ചവെച്ചിരുന്നു.