Skip to content

ബാറ്റിങിലും പുലി !! ഒരോവറിൽ 4 സിക്സ് പറത്തി ഷഹീൻ അഫ്രീദി : വീഡിയോ

ബൗളിങിനൊപ്പം ബാറ്റിങിലും തൻ്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ തൻ്റെ ടീമിനായി ബാറ്റ് കൊണ്ടും ഷഹീൻ മികവ് പുറത്തെടുത്തിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിലും കിടിലൻ കാമിയോ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഷഹീൻ അഫ്രീദി.

ലീഗിൽ നോട്ടിങ്ഹാംഷെയറിന് വേണ്ടി കളിക്കുന്ന ഷഹീൻ അഫ്രീദി വോർസെസ്റ്റർഷെയറിനെതിരായ മത്സത്തിലാണ് ഒരോവറിൽ നാല് സിക്സ് പറത്തി. ആർ സീ ബിയുടെ ന്യൂസിലൻഡ് താരമായ മൈക്കൽ ബ്രേസ്വെല്ലാണ് ഷഹീൻ അഫ്രീദിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞത്.

ആ ഓവറിൽ രണ്ട് വൈഡ് ഉൾപ്പടെ 26 റൺസാണ് ബ്രേസ്വെൽ വഴങ്ങിയത്. മത്സരത്തിൽ ഷഹീൻ അഫ്രീദി 11 പന്തിൽ 29 റൺസ് നേടിയാണ് പുറത്തായത്. ഈ വർഷം ലോ ഓർഡറിൽ 17 സിക്സ് താരം നേടിയിട്ടുണ്ട്. ഇതിന് മുൻപ് 2018 മുതൽ കരിയറിലെ ആദ്യ അഞ്ച് വർഷത്തിൽ വെറും 9 സിക്സ് മാത്രമാണ് താരം നേടിയിരുന്നത്.

വീഡിയോ :