Skip to content

ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

കരിയറിൽ നിന്നും വിരമിച്ച ശേഷം താരങ്ങൾ വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുന്ന കാഴ്ച്ച കായികലോകത്ത് അത്ര പുതുമുള്ളതൊന്നുമല്ല. ഇക്കാര്യത്തിൽ പ്രധാനിയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. പല വട്ടം വിരമിക്കൽ പ്രഖ്യാപിച്ച അഫ്രീദി പിന്നീട് വിരമിക്കൽ പിൻവലിച്ച് ടീമിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ഇതിൻ്റെ പേരിൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ ട്രോളും ഏറ്റുവാങ്ങിയിരിക്കുകയാണ് അഫ്രീദി.

ഇപ്പോൾ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അഫ്രീദിയെ സുരേഷ് റെയ്ന ട്രോളിയത്. വേൾഡ് ജയൻ്റ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു റെയ്ന കാഴ്ച്ചവെച്ചത്. ഇതിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ ഐ പി എല്ലിൽ തിരിച്ചെത്തുമോയെന്ന ചോദ്യം സുരേഷ് റെയ്നയ്ക്ക് മുൻപിലെത്തി.

താൻ വിരമിക്കൽ പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും തിരിച്ചെത്താൻ താൻ ഷാഹിദ് അഫ്രീദിയല്ല സുരേഷ് റെയ്നയാണെന്നും മാധ്യമപ്രവർത്തകന് റെയ്ന മറുപടി നൽകി.

വീഡിയോ: