Skip to content

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനെതിരായ മത്സരത്തിൽ 7 റൺസിനായിരുന്നു കേരളത്തിൻ്റെ തോൽവി. മുംബൈ ഹീറോസ് ഉയർത്തിയ 113 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 10 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

കയ്യിൽ കിട്ടിയ മത്സരമാണ് കേരളം കളഞ്ഞുകുളിച്ചത്. അവസാന ഓവറിൽ 12 റൺസ് വേണമെന്നിരിക്കെ മികച്ച ഫോമിൽ 19 പന്തിൽ 38 റൺസ് നേടി നിൽക്കുകയായിരുന്ന അർജ്ജുൻ നന്ദകുമാറിനെ ക്രീസിലെത്തിക്കാൻ മറ്റുള്ള ബാറ്റ്സ്മാന്മാർ ശ്രമിച്ചില്ല.

ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന കേരളത്തെ ഫിഫ്റ്റി നേടിയ വിവേക് ഗോപനാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടുവാൻ കേരള സ്ട്രൈക്കേഴ്സിന് സാധിച്ചു. 9 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ മുംബൈ ഹീറോസ് 5 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടിയാണ് 113 റൺസിൻ്റെ വിജയലക്ഷ്യം കേരളത്തിന് മുൻപിൽ ഉയർത്തിയത്.

മാർച്ച് 12 ന് ഭോജ്പൂരിനെതിരെയാണ് കേരള സ്ട്രൈക്കേഴ്സിൻ്റെ അടുത്ത മത്സരം.