Skip to content

സി സി എൽ. തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. കർണാടക ബുൾഡോൾസേഴ്സിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ തോൽവി. ഫീൽഡിങിൽ വരുത്തിയ പിഴവുകളാണ് കേരളത്തിൻ്റെ തോൽവിയിലേക്ക് നയിച്ചത്.

രണ്ടാം ഇന്നിങ്സിൽ 83 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കർണാടക വെറും 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പത്തോവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് കേരളം നേടിയിരുന്നു. ഫിഫ്റ്റി നേടി തിളങ്ങിയ രാജീവ് പിള്ളയാണ് ആദ്യ ഇന്നിങ്സിൽ കേരളത്തിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ പത്തോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് അടിച്ചുകൂട്ടിയ കർണാടക 23 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 105 റൺസ് നേടിയാണ് 83 റൺസിൻ്റെ വിജയലക്ഷ്യം കേരളം ഉയർത്തിയത്. രാജീവ് പിള്ളയാണ് രണ്ടാം ഇന്നിങ്സിലും കേരളത്തിന് വേണ്ടി തിളങ്ങിയത്.

മാർച്ച് അഞ്ചിന് മുംബൈ ഹീറോസിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.