Skip to content

സന്ദീപ് ലാമിച്ചന് കൈകൊടുക്കാതെ പ്രതിഷേധിച്ച് സ്കോട്ലൻഡ് ടീം. വീഡിയോ

റേപ്പ് കേസിൽ അറസ്റ്റിലായി നിലവിൽ ജാമ്യത്തിലിറങ്ങി ക്രിക്കറ്റ് കളിക്കുന്ന നേപ്പാൾ താരം സന്ദീപ് ലാമിച്ചന് മത്സരശേഷം ഷേക്ക് ഹാൻഡ്സ് നൽകാതെ സ്കോട്ലൻഡ് ടീം. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ നടന്ന മത്സരത്തിന് ശേഷമാണ് പ്രതിഷേധം സ്കോട്ലൻഡ് ടീം അറിയിച്ചത്.

സന്ദീപ് ലാമിച്ചനിനെ കളിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് നേപ്പാളിൽ നടക്കുന്നത്. അതിനൊപ്പം തന്നെ താരത്തെ പിന്തുണച്ചും ഒരു കൂട്ടർ രംഗത്തുണ്ട്. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ നേരിട്ട് നേപ്പാളിലെത്തി സന്ദീപ് ലാമിച്ചന്നിനെ കണ്ടിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ സ്കോട്ലൻഡ് ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം 47 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് നേപ്പാൾ മൂന്ന് വിക്കറ്റിൻ്റെ വിജയം കുറിച്ചു.
വിജയത്തോടെ കണക്കുകളിലെങ്കിലും ഏകദിന ലോകകപ്പ് ക്വാളിഫയറിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷകൾ നേപ്പാൾ നിലനിർത്

തി. ഇനി അവശേഷിക്കുന്ന പത്ത് മത്സരങ്ങളിൽ പത്തിലും വിജയിച്ചാൽ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിലേക്ക് യോഗ്യത നേടാൻ നേപ്പാളിന് സാധിക്കും. അത് മാത്രമല്ല ഇനി അവശേഷിക്കുന്ന ഈ 10 മത്സരങ്ങളിൽ ഏഴിലും വിജയിച്ചാൽ മാത്രമേ ഐസിസിയുടെ ഏകദിന സ്റ്റാറ്റസ് നിലനിർത്തുവാൻ നേപ്പാളിന് സാധിക്കൂ.

വീഡിയോ :