മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി ബാബർ അസം. കയ്യടിച്ച് ആരാധകർ

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ സഹായിച്ച് പാകിസ്ഥാൻ നായകൻ ബാബർ അസം. കറാച്ചി കിങ്സിനെതിരായ മത്സരശേഷമായിരുന്നു പെഷവാർ സാൽമിയുടെ ക്യാപ്റ്റൻ കൂടിയായ ബാബർ അസം സ്റ്റേഡിയം വൃത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയത്.

ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന കുപ്പികൾ അടക്കം മാറ്റികൊണ്ടാണ് ബാബർ അസം സ്റ്റേഡിയം വൃത്തിയാക്കാൻ സഹായിച്ചത്. ബാബർ അസമിനൊപ്പം മറ്റുള്ള ചില താരങ്ങൾ കൂടുകയും ചെയ്തു. പാകിസ്ഥാൻ ക്യാപ്റ്റൻ്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ :

മത്സരത്തിലേക്ക് വരുമ്പോൾ പെഷവാർ സാൽമി കറാച്ചി കിങ്സിനെതിരെ രണ്ട് റൺസിൻ്റെ വിജയം സ്വന്തമാക്കി. പെഷവാർ സാൽമി ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇമാദ് വാസിമിൻ്റെ കറാച്ചി കിങ്സിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.