Skip to content

ഒരോവറിൽ തുടർച്ചയായി 5 സിക്സ് !! വിൻഡീസ് താരത്തിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് യൂസഫ് പത്താൻ : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ ഓരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് പറത്തി വിൻഡീസ് താരം റൂതർഫോർഡ്. ദുബായ് ക്യാപിറ്റൽസും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ മുൻ ഇന്ത്യൻ താരം യൂസഫ് പത്താനെതിരെയാണ് ഓരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് താരം നേടിയത്.

മത്സരത്തിൽ ആദ്യ മൂന്ന് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി തൻ്റെ നാലാം ഓവർ എറിയാനെത്തിയതോടെയാണ് റൂതർഫോർഡിൻ്റെ ബാറ്റിൻ്റെ ചൂട് യൂസഫ് പത്താൻ അറിഞ്ഞത്. ഓവറിലെ ആദ്യ പന്തിൽ സിംഗിൾ നേടികൊണ്ട് സാം ബില്ലിംഗ്സ് സ്ട്രൈക്ക് റൂതർഫോർഡിന് കൈമാറുകയും പിന്നീട് നേരിട്ട അഞ്ചിൽ അഞ്ച് പന്തിലും റൂതർഫോർഡ് സിക്സ് നേടുകയും ചെയ്തു.

മത്സരത്തിൽ 23 പന്തിൽ 6 സിക്സ് ഉൾപ്പടെ 50 റൺസ് നേടിയാണ് റൂതർഫോർഡ് പുറത്തായത്. യൂസഫ് പത്താനൊപ്പം മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പയും ഈ ലീഗിൽ കളിക്കുന്നുണ്ട്.

വീഡിയോ ;