Skip to content

നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി. സെഞ്ചുറി നേടി തകർപ്പൻ പ്രകടനമായിരുന്നു ഗിൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. ഗില്ലിൻ്റെ മികവിൽ മത്സരത്തിൽ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു.

മത്സരത്തിൽ 54 പന്തിൽ നിന്നും സെഞ്ചുറി നേടിയ ഗിൽ 63 പന്തിൽ 12 ഫോറും 7 സിക്സും ഉൾപ്പടെ പുറത്താകാതെ 126 റൺസ് നേടിയിരുന്നു. അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരവും മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് ശുഭ്മാൻ ഗിൽ. സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരാണ് ഇതിന് മുൻപ് മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

ഇന്ത്യയുടെ ഭാവിയെന്നാണ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഗില്ലിനെ വിരാട് കോഹ്ലി പ്രശംസിച്ചത്. തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറി പങ്കുവെച്ചുകൊണ്ടായിരുന്നു ഗില്ലിനെ കോഹ്ലി പ്രശംസിച്ചത്.

മത്സരത്തിൽ 168 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 12.1 ഓവറിൽ 66 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ നാല് വിക്കറ്റും, ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിങ്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.