Skip to content

പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് കീറോൺ പൊള്ളാർഡ്. മൈ എമിറേറ്റ്സും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു മൈ എമിറേറ്റ്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പൊള്ളാർഡിൻ്റെ ഈ തകർപ്പൻ ക്യാച്ച്.

മത്സരത്തിലെ എട്ടാം ഓവറിലെ രണ്ടാം പന്തിൽ കോളിൻ മൺറോയെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ ക്യാച്ച് പൊള്ളാർഡ് നേടിയത്. മൺറോ ബൗണ്ടറി ലൈനിലേക്ക് ഉയർത്തി അടിച്ച പന്ത് വായുവിൽ ഉയർന്നുചാടികൊണ്ട് പൊള്ളാർഡ് ഒറ്റകൈകൊണ്ട് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബൗണ്ടറി ലൈനിൽ നേടാറുള്ള തകർപ്പൻ ക്യാച്ചുകൾക്ക് സമാനമായിരുന്നു ഈ ക്യാച്ചും.

വീഡിയോ :

മത്സരത്തിൽ ബാറ്റിങിലും പൊള്ളാർഡ് മികവ് പുലർത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മൈ എമിറേറ്റ്സിനായി 39 പന്തിൽ ഒരു ഫോറും 6 സിക്സും ഉൾപ്പടെ 67 റൺസ് പൊള്ളാർഡ് അടിച്ചുകൂട്ടിയിരുന്നു. ഈ ലീഗിൽ മുംബൈ ഇന്ത്യൻസ് (MI) എമിറേറ്റ്സിൻ്റെ ക്യാപ്റ്റൻ ആയ പൊള്ളാർഡ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ ബാറ്റിങ് പരിശീലകനായാണ് ഐ പി എല്ലിൽ എത്തുക. കഴിഞ്ഞ വർഷം താരം ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.