Skip to content

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

രോഹിത് ശർമ്മയ്ക്ക് കീഴിൽ മറ്റൊരു പരമ്പര കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കിവികൾക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ.

ഇൻഡോറിൽ നടന്ന മത്സരത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരിയത്. ഇതോടെ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ന്യൂസിലൻഡിനെ വൈറ്റക് വാഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. ഇതിന് മുൻപ് 2021 ൽ നടന്ന ടി20 പരമ്പരയിൽ രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ ന്യൂസിലൻഡിനെ വൈറ്റ് വാഷ് ചെയ്തിരുന്നു.

പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ട് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ടി20 റാങ്കിങിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. അടുത്ത മാസം നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും ആധിപത്യം പുലർത്താൻ സാധിച്ചാൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിക്കും.