Skip to content

തകർത്തടിച്ച് രോഹിത് ശർമയും റെയ്നയും ഇന്ത്യക്ക് മികച്ച സ്കോർ

നിദാഹസ് ട്രോഫിയിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി . 

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ 61 പന്തിൽ 89 ഉം സുരേഷ് റെയ്‌ന 30 പന്തിൽ 47 ഉം റൺസ് നേടി . ശിഖാർ ധവാൻ 27 പന്തിൽ 35 റൺസ് നേടി . 13 ആം അന്താരാഷ്ട്ര ടി20 ഫിഫ്റ്റിയാണ് രോഹിത് ശർമ ഇന്ന് നേടിയത് . 

രണ്ട് വിക്കറ്റ് നേടിയ റൂബെൽ ഹുസൈൻ ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത് .