Skip to content

Ipl ൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടിയവർ

5. സുരേഷ് റെയ്‌ന – 32

Ipl ലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും സുരേഷ് റെയ്‌ന ആദ്യ 8 സീസണുകളിൽ ചെന്നൈക്ക് വേണ്ടി കളിച്ച റെയ്ന തുടർന്ന് രണ്ട് സീസണുകളിൽ ഗുജറാത്ത് ലയൺസിനെ നയിച്ചു . 161 മത്സരങ്ങളിൽ 32 തവണ റെയ്ന 50 ൽ കൂടുതൽ സ്കോർ ചെയ്തു .

4. രോഹിത് ശർമ – 33

Ipl ലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത് ശർമ 3 തവണ മുംബൈക്ക് ഐപിൽ കിരീടം രോഹിത് ശർമ നേടി കൊടുത്തു . 159 ഐപിൽ മത്സരങ്ങൾ കളിച്ച രോഹിത് ശർമ 33 മത്സരങ്ങളിൽ 50 ൽ കൂടുതൽ റൺസ് നേടി .

3. വിരാട് കോഹ്ലി – 34

Ipl ൽ ഇതുവരെയും ലേലത്തിൽ ഉൾപെടാത്ത താരമാണ് വിരാട് കോഹ്ലി. 149 ഐപിൽ മത്സരങ്ങൾ കളിച്ച കോഹ്ലി 34 മത്സരങ്ങളിൽ 50 ൽ കൂടുതൽ റൺസ് നേടി . ഒരു സീസണിൽ 4 സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി .

2. ഗൗതം ഗംഭീർ – 35

IPL ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ ആണ് . ആദ്യ മൂന്ന് സീസണിൽ ഡൽഹിക്ക് വേണ്ടി കളിച്ച ഗംഭീർ 2011 ൽ കൊൽക്കത്തയിൽ എത്തി . 2012 ലും 2014 ലും കൊൽക്കത്തയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത് ഗംഭീറിന്റെ നായക മികവും ബാറ്റിങ്ങും ആയിരുന്നു . 148 മത്സരങ്ങളിൽ 35 ഫിഫ്റ്റി ഗംഭീർ നേടി .

1.ഡേവിഡ് വാർണർ – 39

Ipl ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ആണ് . 2009 ൽ ഡൽഹിക്ക് വേണ്ടി IPL അരങ്ങേറ്റം കുറിച്ച ഈ ഓസ്‌ട്രേലിയൻ താരം തുടർന്ന് സൺ റൈസേഴ്‌സിൽ എത്തുകയും 2016 ൽ കിരീടം നേടി കൊടുക്കുകയും ചെയ്തു . 114 മത്സരങ്ങളിൽ 39 തവണ വാർണർ 50 ൽ കൂടുതൽ റൺസ് നേടി .