Skip to content

കോഹ്ലിയെ റൺഔട്ടിൽ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും അറിയാതെ വിക്കറ്റ് കീപ്പർ, റിപ്ലേ കണ്ട് അന്തംവിട്ട് താരങ്ങൾ – വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഏകദിന സീരീസിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ 26 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ മികച്ച നിലയിലാണ്. 42 റൺസ് നേടിയ ക്യാപ്റ്റൻ രോഹിതിനെ നഷ്ട്ടപ്പെട്ടുവെങ്കിലും രണ്ടാം വിക്കറ്റിൽ ഗിലും കോഹ്ലിയും ചേർന്ന് 67 റൺസ് കൂട്ടുകെട്ടുമായി മുന്നേറുകയാണ്.

77 പന്തിൽ നിന്ന് ഗിൽ 80 റൺസ് നേടിയപ്പോൾ 36 പന്തിൽ നിന്ന് 36 റൺസുമായി കോഹ്ലി മറുഭാഗത്തുണ്ട്. 42 റൺസ് നേടിയ രോഹിതിനെ 16ആം ഓവറിലെ രണ്ടാം പന്തിൽ ചാമിക കരുണരത്നെ ക്യാച്ചിൽ കുടുക്കുകയായിരുന്നു.

അതേസമയം വിക്കറ്റ് കീപ്പറുടെ അശ്രദ്ധ കാരണം തലനാരിഴയ്ക്ക് കോഹ്ലി റൺഔട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 27ആം ഓവറിൽ സ്‌ട്രൈക് എൻഡിലേക് ഓടിയ കോഹ്ലി ക്രീസിലേക്ക് ബാറ്റ് വെച്ചെന്ന് കരുതി പതുക്കെ നീങ്ങുകയായിരുന്നു. എന്നാൽ കോഹ്ലി കൃത്യമായി ബാറ്റ് വെച്ചിരുന്നില്ല. ഇക്കാര്യം കീപ്പറുടെ ശ്രദ്ധയിലും പെടാത്തത് ഭാഗ്യമായി. റിപ്ലേകളിലാണ് ഇക്കാര്യം വ്യക്തമായത്. ബിഗ് സ്ക്രീനിൽ ഇതിന്റെ ദൃശ്യങ്ങൾ കണ്ട കോഹ്ലി ചെറു ചിരിയോടെയാണ് പ്രതികരിച്ചത്.