Skip to content

ഓസ്ട്രേലിയക്ക് ഡിവില്ലിയേഴ്സ് പ്രഹരം

ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കക്ക് ഒന്നാമിന്നിങ്സിൽ 20 റൺസിന്റെ ലീഡ് . രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗത്താഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലാണ് . 81 പന്തിൽ നിന്നും 74 റൺസ് നേടിയ ഡിവില്ലിയേഴ്സും 14 റൺസ് നേടിയ ഫിലാൻഡറുമാണ് ക്രീസിൽ . 

രണ്ടാം ദിനം 39 /1 നിലയിൽ മത്സരം പുനരാരംഭിച്ച സൗത്താഫ്രിക്കക്ക് വേണ്ടി എൽഗറും അംലയും ഫിഫ്റ്റി നേടി . എൽഗാർ 57 ഉം അംല 56 ഉം റൺസ് നേടി പുറത്തായി  . തുടർച്ചയായ വിക്കറ്റുകൾ നേടി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഡിവില്ലിയേഴ്സ് തകർത്തടിച്ചതോടെ മത്സരം സൗത്താഫ്രിക്ക വരുത്തിയിലാക്കി . 

ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ് , മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്റ്റാർക്ക് ഹേസൽവുഡ് ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .