Skip to content

ഫിഫ്റ്റി നേടി അംലയും എൽഗറും ; സൗത്താഫ്രിക്ക പിടി മുറുക്കുന്നു

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്ക ശക്തമായ നിലയിൽ . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 153 റൺസ് എന്ന നിലയിലാണ്  90 റൺസ് പുറകിലാണ് സൗത്താഫ്രിക്കയിപ്പോൾ . 

54 റൺസ് നേടിയ അംലയും 57 റൺസ് നേടിയ എൽഗറും ആണ് ക്രീസിൽ   . രണ്ടാം ദിനം 39 /1 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച സൗത്താഫ്രിക്കക്ക് 29 റൺസ് നേടിയ റബാഡയുടെ വിക്കറ്റ് മാത്രമാണ് നഷ്ട്ടമായത് .

കമ്മിൻസ് ആണ് രണ്ട് വിക്കറ്റും  നേടിയത് .നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 243 ന് ഓൾ ഔട്ട് ആയിരുന്നു .