Skip to content

ഡൽഹി ഡെയർ ഡെവിൾസിന്റെ പ്രധാനപെട്ട അംഗത്തെ വെളിപ്പെടുത്തി ഗൗതം ഗംഭീർ

നീണ്ട ഏഴ് വർഷം Ipl ൽ കൊൽക്കത്തയെ നയിച്ച ശേഷം ഡൽഹി ഡെയർ ഡെവിൾസിലേക്ക് തിരിച്ചെത്തുകയാണ് ഗൗതം ഗംഭീർ. രണ്ട് തവണ ഐപിഎൽ കിരീടം നേടി കൊടുത്തെങ്കിലും ഇത്തവണ ഗംഭീറിനെ നിലനിർത്താൻ കൊൽക്കത്ത തയാറായില്ല . 2.8 കോടി രൂപയ്ക്കാണ് മുൻ ക്യാപ്റ്റനെ ഡൽഹി സ്വന്തമാക്കിയത് . 

ഡൽഹിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി നൽകിയ വാർത്ത സമ്മേളനത്തിൽ ടീമിന്റെ പ്രധാന അംഗത്തെ വെളിപ്പെടുതിയിരിക്കുകയാണ് ഗൗതം ഗംഭീർ . അത് മറ്റാരുമല്ല കോച്ച് റിക്കി പോണ്ടിങ് തന്നെ . 

” റിക്കി പോണ്ടിങ്ങിനൊപ്പം പ്രവർത്തിക്കുവാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ് ഒരു കളിക്കാരാണെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും പരിചയ സമ്പത്ത് പോണ്ടിംഗിന് ഉണ്ട് . ഒരു കളിക്കാരനിൽ നിന്നും എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് അദ്ദേഹത്തിനറിയാം ” ഗംഭീർ പറഞ്ഞു .. 

Ipl ൽ ഇതുവരെയും താളം കണ്ടെത്താൻ കഴിയാത്ത ടീമാണ് ഡൽഹി . റിക്കി പോണ്ടിങ്ങിന്റെയും ഗൗതം ഗംഭീറിന്റെയും വരവോടെ അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ് .