ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ കളിക്കില്ല, യൂ ടേൺ അടിച്ച് ബിസിസിഐ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. നേരത്തെ താരത്തെ ബിസിസിഐ ടീമിൽ ഉൾപെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ താരത്തെ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിക്കുകയാണ് ബിസിസിഐ.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബുംറയെ കളിപ്പിക്കേണ്ടെന്ന തീരുമാനം ബിസിസിഐ എടിത്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കായി താരം ഗുവാഹത്തിയിൽ എത്തിയിട്ടില്ല. അടുത്ത മാസം ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ അടക്കമുളള പ്രധാനപെട്ട പരമ്പരകൾ നടക്കാനിരിക്കെ തിടുക്കപ്പെട്ട് ബുംറയെ തിരിച്ചെത്തിക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം.

കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലായിരുന്നു ജസ്പ്രീത് ബുംറയ്‌ക്ക് പരിക്ക് പറ്റിയത്. ഏഷ്യ കപ്പ്, ഐസിസി ടി20 ലോകകപ്പ് തുടങ്ങിയ പ്രധാനപെട്ട പരമ്പരകൾ പരിക്ക് മൂലം ബുംറയ്‌ക്ക് നഷ്ടപ്പെട്ടിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് ശേഷം ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയോടെ ബുംറ ഇന്ത്യയ്ക്കായി തിരിച്ചെത്തിയേക്കും. .

ഇന്ത്യൻ ഏകദിന ടീം ; രോഹിത് ശർമ്മ (c), ഹാർദിക് പാണ്ഡ്യ (vc), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (wk), വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് , ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്