ശുഭ്മാൻ ഗിൽ ഉൾപ്പടെ രണ്ട് താരങ്ങൾക്ക് അരങ്ങേറ്റം, സഞ്ജുവും ടീമിൽ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക. വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി രണ്ട് താരങ്ങൾ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. ശുഭ്മാൻ ഗില്ലിനൊപ്പം പേസർ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഹാർദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ഹർഷൽ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്ക്, ചഹാൽ എന്നിവരാണ് ടീമിലെ ബൗളർമാർ.

ഇന്ത്യൻ ഇലവൻ ; ഇഷാൻ കിഷൻ(w), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(സി), ദീപക് ഹൂഡ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്, യുസ്‌വേന്ദ്ര ചാഹൽ

ശ്രീലങ്ക ഇലവൻ ; പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്(w), ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ഷനക(സി), വണിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക