Skip to content

റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, താരത്തിന് ഗുരുതര പരിക്ക്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ പന്തിൻ്റെ സ്വന്തം നാടായ ഉത്തരാഖണ്ഡിൽ വെച്ചാണ് അപകടമുണ്ടായത്. ന്യൂഡൽഹിയിലേക്ക് തിരിച്ചുവരവേ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പുറകെ കാറിന് തീ പിടിച്ചു.

സാരമായ പരിക്ക് താരത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന് പുറകെ ലോക്കൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച താരത്തിനെ പിന്നീട് ന്യൂഡൽഹിയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ പന്തിനെ ശ്രീലങ്കയ്ക്കെതിരായ ടി20 ഏകദിന പരമ്പരകളിൽ നിന്നും ഇന്ത്യ ഒഴിവാക്കിയിരുന്നു. അടുത്ത വർഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നിൽ കണ്ടുകൊണ്ട് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യുവാൻ പന്തിനോട് ബിസിസിഐ നിർദ്ദേശിച്ചിരുന്നു.