Skip to content

ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം നാല് മലയാളികൾ. ക്യാപ്റ്റൻ സഞ്ജുവും ദേവ്ദത് പടിക്കലും അടക്കം രണ്ട് മലയാളികൾ ലേലത്തിന് മുൻപേ ടീമിലുണ്ടായിരുന്നു. ഇപ്പോഴിതാ ലേലത്തിൽ മറ്റു രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.

കേരളത്തിൻ്റെ ഫാസ്റ്റ് ബൗളർ കെ എം ആസിഫ്, ഓൾ റൗണ്ടർ അബ്ദുൽ ബാസിത് എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയത്. കെ എം ആസിഫിനെ അടിസ്ഥാന വിലയായ 30 ലക്ഷത്തിനും അബ്ദുൽ ബാസിതിനെ 20 ലക്ഷത്തിനുമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

ജേസൺ ഹോൾഡറാണ് രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയ ഏറ്റവും വിലയേറിയ താരം. 5.75 കോടിയ്ക്കാണ് വിൻഡീസ് ഓൾ റൗണ്ടറെ റോയൽസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്, സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ഡോനാവോൺ ഫെറെറിയ എന്നിവരാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വിദേശ താരങ്ങൾ.

ഇവരെ കൂടാതെ കെ എം ആസിഫ്, അബ്ദുൽ ബാസിത്, കുനാൽ സിങ് റാതോർ, മുരുഗൻ അശ്വിൻ, ആകാശ് വാഷിസ്ട് എന്നിവരാണ് റോയൽസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.