Skip to content

ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

ഐ പി എൽ താരലേലത്തിന് ആവേശകരമായ തുടക്കം. ഒന്നാം സെറ്റ് അവസാനിക്കുമ്പോൾ ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്ക് ലേലത്തിൽ കോടികൾ സ്വന്തമാക്കി. 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസുമായുള്ള ലേലപോരാട്ടത്തിനൊടുവിലാണ് തകർപ്പൻ ഫോമിലുള്ള ഹാരി ബ്രൂക്കിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണെ അടിസ്ഥാന വിലയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയപ്പോൾ മുൻ പഞ്ചാബ് ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ 8.25 കോടിയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ സീനിയർ താരം അജിങ്ക്യ രഹാനെയെ ചെന്നൈ സൂപ്പർ കിങ്സ് അടിസ്ഥാന വിലയായ 50 ലക്ഷത്തിന് സ്വന്തമാക്കി.

ഇംഗ്ലണ്ട് സീനിയർ താരം ജോ റൂട്ട്, സൗത്താഫ്രിക്കൻ താരം റിലീ റൂസ്സോ, ഷാക്കിബ് അൽ ഹസൻ എന്നിവർ അൺസോൾഡാവുകയും ചെയ്തു.