Skip to content

അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 314 റൺസ് നേടി പുറത്തായി ഇന്ത്യ. 87 റൺസിൻ്റെ ലീഡ് ഇന്ത്യ സ്വന്തമാക്കി. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്.

തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ കെ എൽ രാഹുൽ 10 റൺസും ശുഭ്മാൻ ഗിൽ 20 റൺസും നേടി പുറത്തായപ്പോൾ പുജാര 24 റൺസും വിരാട് കോഹ്ലി 73 പന്തിൽ 24 റൺസും നേടി പുറത്തായി. ഒരു ഘട്ടത്തിൽ 94 ന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യയെ റിഷഭ് പന്തും ശ്രേയസ് അയ്യരും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

അഞ്ചാം വിക്കറ്റിൽ 159 റൺസ് ഇറുവരും കൂട്ടിച്ചേർത്തു. റിഷഭ് പന്ത് 105 പന്തിൽ 93 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 105 പന്തിൽ 87 റൺസ് നേടി പുറത്തായി. എന്നാൽ ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, തൈജുൽ ഇസ്ലാം എന്നിവർ നാല് വിക്കറ്റ് വീതവും ടസ്കിൻ അഹമ്മദ്, മെഹദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.