Skip to content

ബി സി സി ഐയുടെ പുതിയ കരാറിൽ കോളടിച്ചത് ധവാന് 

ഒരു നല്ല ജോലിക്കാരന് അവന് ലഭിക്കുന്ന ശമ്പളത്തിൽ വർധനവ് ഉണ്ടാകുന്നത് നിത്യജീവിതത്തിൽ സാധാരണമാണ് അവന്റെ കഴിവിനനുസരിച്ച് 10 ശതമാനമോ 20 ശതമാനമോ ഏറിയാൽ 50 ശതമാനമോ ശമ്പള വർധനവ് ഉണ്ടാകാം എന്നാൽ 1300 % ശമ്പള വർധനവ് ഉണ്ടാകുമോ തമാശ പറയുകയല്ല പറയുന്നത് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന്റെ കാര്യമാണ് . 

കഴിഞ്ഞ വർഷം ബിസിസിഐ യുടെ ശമ്പള കരാറിൽ c ഗ്രേഡിൽ ആയിരുന്ന ധവാൻ പുതിയ കരാറിൽ A+ കാറ്റഗറിയിൽ ആണ് . 50 ലക്ഷം ലഭിച്ചിരുന്ന ശിഖാർ ധവാന് ഇനി ശമ്പളം 7 കോടിയാണ് . 

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ടീമിൽ നിന്നും പുറത്താകലിന്റെ വാക്കിലായിരുന്ന ധവാന് kl രാഹുലിന് പരിക്ക് പറ്റിയതോടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിച്ചത് . ആ അവസരം മികച്ച രീതിയിൽ ഉപയോഗിച്ച ധവാൻ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിൽ കാഴ്ച്ച വെച്ചത് . ചാമ്പ്യൻസ് ട്രോഫിയിലെ ടോപ്പ് സ്‌കോറർ ആയ ധവാന്റെ പ്രകടനം ആയിരുന്നു ഇന്ത്യയെ ഫൈനലിൽ എത്തിച്ചത് . ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം ടെസ്റ്റ് ടീമിലേക്കും വഴിയൊരുക്കി . ദക്ഷിണാഫ്രിക്കൻ സീരീസിലും മികച്ച പ്രകടനമാണ് ധവാൻ കാഴ്ച്ച വെച്ചത്  .