Skip to content

മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കി വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നാലാമനായി ക്രീസിലെത്തിയ പന്ത് 45 പന്തിൽ 46 റൺസ് നേടിയാണ് പുറത്തായത്. 6 ഫോറും 2 സിക്സും റിഷഭ് പന്ത് നേടിയിരുന്നു.

ആദ്യ ഇന്നിങ്സിൽ നേടിയ ഈ രണ്ട് സിക്സോടെ ടെസ്റ്റ് ക്രിക്കറ്റിൽ 50 സിക്സ് റിഷഭ് പന്ത് പൂർത്തിയാക്കി. കളിച്ച ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് റിഷഭ് പന്ത്. 54 ഇന്നിങ്സിൽ നിന്നുമാണ് പന്ത് 50 സിക്സ് പൂർത്തിയാക്കിയത്.

51 ഇന്നിങ്സിൽ നിന്നും 50 സിക്സ് നേടിയ രോഹിത് ശർമ്മയും 46 ഇന്നിങ്സിൽ നിന്നും 50 സിക്സ് നേടിയ ഷാഹിദ് അഫ്രീദിയും മാത്രമാണ് പന്തിനേക്കാൾ വേഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 50 സിക്സ് പൂർത്തിയാക്കിയിട്ടുള്ളത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 50 സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് റിഷഭ് പന്ത്.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിരാശപെടുതുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ എല്ലായ്പ്പോഴും തകർപ്പൻ പ്രകടനമാണ് പന്ത് കാഴ്ച്ചവെയ്ക്കുന്നത്. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 10 ഇന്നിങ്സിൽ നിന്നും 64.22 ശരാശരിയിൽ 2 സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും ഉൾപ്പടെ 578 റൺസ് റിഷഭ് പന്ത് നേടിയിട്ടുണ്ട്.