Skip to content

രഞ്ജി ട്രോഫി അറങ്ങേറ്റത്തിൽ സെഞ്ചുറിയുമായി അർജുൻ തെണ്ടുൽക്കർ, സച്ചിൻ്റെ റെക്കോർഡിനൊപ്പമെത്തി

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഗോവയ്ക്ക് വേണ്ടി സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. രാജസ്ഥാനെതിരായ മത്സരത്തിലാണ് താരം തകർപ്പൻ സെഞ്ചുറി കുറിച്ചത്.

മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ അർജുൻ ടെൻഡുൽക്കർ 178 പന്തിൽ നിന്നുമാണ് സെഞ്ചുറി നേടിയത് 15 ഫോറും രണ്ട് സിക്സും താരം അടിച്ചുകൂട്ടി. 1988 ഡിസംബറിൽ തൻ്റെ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സച്ചിൻ ടെണ്ടുൽക്കറും സെഞ്ചുറി നേടിയിരുന്നു.

മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് അർജുൻ ടെണ്ടുൽക്കർ ഗോവയിലേക്ക് മാറിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 7 മത്സരങ്ങൾ കളിച്ചിട്ടുള്ള അർജുൻ 8 വിക്കറ്റും t20 ക്രിക്കറ്റിൽ 12 വിക്കറ്റും നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തിന് പ്ലേയിങ് ഇലവനിൽ അവസരം നൽകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.